An IIPM Initiative
Thursday, മെയ് 5, 2016
 

ചാട്ടം പിഴച്ച ചട്ടക്കാരി

സെപ്റ്റംബര് 19, 2012 16:59

റീമേക്ക് ഭ്രമത്തിന്‍റെ രക്തസാക്ഷിയായി മറ്റൊരു മലയാള സിനിമകൂടി. പുതിയ ചട്ടക്കാരിക്ക് ചാട്ടം അമ്പേ പിഴച്ചു. റിമേക്ക് ജ്വരം മൂര്‍ധന്യാവസ്ഥയിലായ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ചട്ടക്കാരി നല്ലൊരു പാഠമാണ്. എങ്ങനെ റീമേക്ക് ചെയ്യരുതെന്നതിന് ഏറ്റവും പുതിയ ഉദാഹരണം.

മരണമുനമ്പില്‍ മാവേലിനാട്

ആഗസ്റ്റ് 27, 2012 11:04

കേരളം ഭയത്തിന്‍റെ മുനമ്പിലാണ്‌. രാഷ്ട്രീയ കൊലപാതകങ്ങളും കൊലപാതകങ്ങളെക്കുറിച്ചുള്ള ഏറ്റുപറച്ചിലുകളും വീരവാദങ്ങളും കേട്ടതിന്‍റെ നടുക്കം മാറുംമുമ്പാണ്‌ കേരളത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്‌. ദേശീയ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്‌ ദേശീയ ശരാശരിയുടെ ഇരട്ടി കുറ്റകൃത്യങ്ങളാണ്‌ കേരളത്തില്‍ നടക്കുന്നത്‌. റോഡപകടങ്ങളുടെ കാര്യത്തിലും ആത്മഹത്യാ നിരക്കിലും കേരളം തന്നെ മുന്നില്‍...

മുടക്കുമുതല്‍ 600 കോടി രൂപ; ടോള്‍ പിരിവ് ആറായിരം കോടി

ആഗസ്റ്റ് 23, 2012 10:53

ദേശീയപാത 47-ല്‍ അങ്കമാലി-മണ്ണുത്തി ടോള്‍ പിരിവു വഴി സ്വകാര്യ കമ്പനിക്കു കിട്ടുന്നത് 'കൊള്ള ലാഭം'. പതിനേഴര വര്‍ഷം കമ്പനിക്ക് ടോള്‍ പിരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാലം കൊണ്ട് റോഡു നിര്‍മാണത്തിനു മുടക്കിയ 600 കോടി രൂപയുടെ പത്തിരട്ടിയോളമാണ് കമ്പനി ടോള്‍ നിരക്കില്‍ നിന്ന് നേടുന്നത്. കേരള ശാസ്ത്രസാഹിത്യപരിഷത് നടത്തിയ പഠനറിപ്പോര്‍ട്ട്

ഓണം വിപണി സജീവമായി: കാറും ടിവിയും താരം

ആഗസ്റ്റ് 20, 2012 15:54

കര്‍ക്കിടത്തിലെ മഴക്കുറവിനു പകരം ചിങ്ങത്തില്‍ മഴ കനക്കുമെന്ന ആശങ്കയാണ് ചിങ്ങപ്പിറവി ദിനത്തിലുണ്ടാക്കിയതെങ്കിലും മഴ മാറിനിന്നതോടെ സംസ്ഥാനത്താകെ ഓണ വിപണി സജീവമായി. നോമ്പുകാലം കഴിഞ്ഞ റംസാന്‍ ആഘോഷവും ഓണമൊരുക്കവും കുടിയായപ്പോള്‍ വസ്ത്രവ്യാപാര രംഗത്ത് വന്‍ തിരക്കായിക്കഴിഞ്ഞു.

ഇത്തവണ ഇവര്‍ക്ക് ഗുരുജിയാണ് താരം

ആഗസ്റ്റ് 11, 2012 12:51

ജന്തര്‍ മന്തറിലും രാംലീലയിലും സമരങ്ങളും പ്രതിഷേധങ്ങളും നിറയുമ്പോള്‍ ഇവരുടെ വയറുനിറയും. കഴിഞ്ഞയാഴ്ച അണ്ണാ ഹസാരെയായിരുന്നു ഇവരുടെ ഹീറോ. ഇത്തവണ രാംദേവ് ബാബ. ഗുരുജിയുടെ നിരാഹാരം കഴിഞ്ഞിട്ടുവേണം സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് വേണ്ടിയുള്ള തൊപ്പിയും ടീഷര്‍ട്ടുകളുമെടുത്ത് തെരുവിലേക്കിറങ്ങാന്‍

'എന്‍റെ ഡോക്യുമെന്‍ററി ജൂറി കാണണം' : സലിംകുമാര്‍

ജൂലായ് 25, 2012 10:59

സലിംകുമാറിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും നിബന്ധനകള്‍ക്ക് വിധേയമായ ഫോര്‍മാറ്റിലല്ല ഡോക്യുമെന്‍റരി അവാര്‍ഡിന് നല്‍കിയതെന്നും നടനും സിനിമ സ്പോര്‍ട്സ് വനംവകുപ്പ് മന്ത്രിയുമായ കെ ബി ഗണേഷ്കുമാര്‍ പറഞ്ഞു. ' ഡിജിറ്റല്‍ വീഡിയോ ഫോര്‍മാറ്റിലാണ് സലിംകുമാര്‍ ഡോക്യുമെന്‍ററി ഷൂട്ട് ചെയ്തിട്ടുള്ളത്. ഫിലിം ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്ത ചിത്രങ്ങളും ഡോക്യുമെന്‍ററികളുമാണ് ചലച്ചിത്ര പുരസ്കാരത്തിന് പരിഗണിക്കുന്നത്.

ചാവേറായി സുധീരന്‍ ആഞ്ഞുവീശുമ്പോള്‍ ചെന്നിത്തല ചിരിക്കുന്നതെന്തിന്?

ജൂലായ് 20, 2012 14:09

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു വേഗപ്പൂട്ടിടുക, കെപിസിസിയുടെ താഴേത്തട്ടിലുള്ള പുന:സംഘടനയ്ക്ക് തന്‍റെ താല്‍പര്യങ്ങള്‍ക്കു തടസമൊന്നും ഉണ്ടാകാതിരിക്കുക- ഇങ്ങനെ വിവിധ പദ്ധതികള്‍ രമേശ് ചെന്നിത്തല ആസൂത്രണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വി.എം.സുധീരന്‍ ചാവേറിനെ പോലെ ചാടി വീണിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ കുറേ നാളായി ഒതുങ്ങിക്കിടന്ന ഉള്‍പ്പോരുകളികള്‍ വീണ്ടും തല ഉയര്‍ത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നതും ചിരിക്കുന്നതും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയാണ്.

ജലവിതരണം, മാലിന്യ സംസ്‌കരണം: കേന്ദ്ര സഹായധനം പാഴായേക്കും

ജൂലായ് 17, 2012 17:14

ചട്ടവിരുദ്ധമായി നികത്തിയ നെല്‍വയലുകള്‍ക്ക് കരഭൂമിയെന്ന അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തിരക്കു കൂട്ടുമ്പോള്‍ ഇടത്തരം പട്ടണങ്ങളിലെ ജലവിതരണ പദ്ധതികള്‍ക്കും മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്കും മുഖ്യതടസമായിട്ടുള്ള സ്ഥല ലഭ്യതാ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ല. ഇതിന്‍റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനനുവദിച്ച 427.27 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഇനിയും തുടങ്ങാതിരിക്കുകയോ ഇഴഞ്ഞു നീങ്ങുകയോ ചെയ്യുന്നു.

മഴയില്ല, വയനാട് വന്‍ കാര്‍ഷിക പ്രതിസന്ധിയിലേക്ക്, കര്‍ഷകര്‍ ആശങ്കയില്‍

ജൂലായ് 13, 2012 11:28

കര്‍ക്കിടകം എത്താറായിട്ടും മഴ കനിയാത്തതിനാല്‍ വയനാട്ടിലെ കര്‍ഷകര്‍ കടുത്ത ആശങ്കയില്‍. ഇടവത്തില്‍ ഇടമുറിയെ പെയ്യുമെന്നാണു പഴയ കാലത്തെ വിശ്വാസം. ഇന്നും ആ വിശ്വാസം കാത്തുപോരുന്ന വയനാടന്‍ കര്‍ഷകരെ ഇത്തവണ കാലവര്‍ഷം ചതിച്ചു.

ആ വാര്‍ത്തയെക്കുറിച്ച് അറിയില്ല- മുഖ്യമന്ത്രി

ജൂണ് 30, 2012 16:02

സിപിഎം നേതാവ് ഇ.പി.ജയരാജനെ വധിക്കാന്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോള്‍ തനിക്ക് ആ വാര്‍ത്ത അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ടിഎസ്ഐയോടു പറഞ്ഞു.

സ്കൂള്‍ പ്രശ്നം: യു ഡി എഫ് യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ്

ജൂണ് 29, 2012 11:25

അടുത്തയാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തളയ്ക്കും. സ്‌കൂള്‍ പ്രശ്‌നം മുഖ്യമന്ത്രിക്കെതിരേ പ്രയോഗിക്കാവുന്ന ആയുധമെന്നനിലയ്ക്കാണ് പാര്‍ട്ടിയിലെ എതിരാളികള്‍ ഉപയോഗിക്കുക. മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴിപ്പെട്ട് മുഖ്യമന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിയേയും നേതാക്കളേയും തീരുമാനങ്ങളില്‍ പങ്കെടുപ്പിക്കാത്തതിന്‍റെ അടക്കി വെച്ച അമര്‍ഷം പുറത്തുകാണിക്കാനുള്ള അവസരമാക്കുകയാണ് അവര്‍.

ടി.പി.വധം: സിബിഐയും അന്വേഷിക്കുന്നു

ജൂണ് 25, 2012 14:52

ടി.പി.ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച അനേഷണം സിബിഐ ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ട് കേസിനെക്കുറിച്ചുള്ള പ്രാഥമിക പരിശോധനകള്‍ തുടങ്ങിയിട്ടുണ്ട്. വൈകാതെ കേസ് സിബിഐ ഏറ്റെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കേസിന്‍റെ ഗൂഢാലോചനാ വശം സി ബി ഐ വിശദമായി അന്വേഷിക്കുമെന്നാണ് അറിയുന്നത്.

നഗരസിനിമകളുടെ ന്യൂ ജനറേഷന്‍ ചേരുവകള്‍

ജൂണ് 22, 2012 15:04

മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമകള്‍ ഗ്രാമീണ ജീവിതത്തില്‍ നിന്ന് മുഖം തിരിക്കുകയാണോ? പട്ടണപ്പകിട്ടിന്‍റേയും, അതിസമ്പന്നതയുടേയും കഥകള്‍ പറഞ്ഞ് ബോക്‌സോഫീസ് വിജയം കൊയ്യുന്ന ഈ സിനിമകള്‍, പുത്തന്‍ ഫോര്‍മുലയുടെ വിജയസാധ്യതകളില്‍ സ്വയം ചുരുക്കിക്കെട്ടപ്പെടുകയാണോ?

വായനക്കമ്പവും വാങ്ങല്‍ ശേഷിയും തമ്മിലെന്ത്?

ജൂണ് 19, 2012 10:30

ഇന്ന് വായനാ ദിനം: വില്‍പനക്കണക്കുകള്‍ നോക്കുമ്പോള്‍ പുസ്തകവിപണി മുന്നോട്ടുകുതിക്കുകയാണ്. പക്ഷേ വായനയോ? ചില വായനാ ദിന ചിന്തകള്‍

വിദേശ ധനസഹായം കിട്ടുന്ന 436 സംഘടനകള്; നിയന്ത്രിക്കാനാവില്ലെന്ന്: മുഖ്യമന്ത്രി

ജൂണ് 18, 2012 17:03

സംസ്ഥാനത്ത് വിദേശ സഹായം കിട്ടുന്ന 436 സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒ) പ്രവര്‍ത്തിക്കുന്നുണ്‌ടെന്ന് സര്‍ക്കാര്‍ നിയമ സഭയെ അറിയിച്ചു. എന്നാല്‍ ഇവയുടെ വിദേശ ഫണ്ട് സ്വീകരണവും വിനിയോഗവും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഒരു നിയന്ത്രണവും ഇല്ലെന്നും നിയമപരമായി അത് സാധ്യമല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ലക്കം തീയതി:: ഒക്ടോബര് 28, 2012

ഫോട്ടോകള്
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത