ഊര്‍ജ്ജം മനുഷ്യര്‍ക്ക് അടിത്തറയാണ്. പാശ്ചാത്യരാജ്യങ്ങള്‍ പ്രതിശീര്‍ഷവരുമാനത്തിന്‍റെ 8-10 ശതമാനവും വികസ്വരരാജ്യങ്ങള്‍ അതിന്‍റെ രണ്ടിരട്ടിയും മൂന്നിരട്ടിയും ഊര്‍ജ്ജത്തിനായി ചിലവഴിക്കുന്നു, ആ കാരണംകൊണ്ട് ഊര്‍ജ്ജനിയന്തണത്തിന് ഒരു സമ്പ്രദായം ആവശ്യമാണ്.
ആണവായുധം കയ്യില്‍ വെക്കുന്നതുകൊണ്ടുളള ഭയം ഒരിക്കലും സമാധാനം ഉറപ്പാക്കുന്ന ഒരു പ്രബല ഘടകമായി വര്‍ത്തിച്ചിട്ടില്ല. ആണവ നിരായുധീകരണത്തിനുളള ഒരു സമ്മര്‍ദ പദ്ധതി നിര്‍ദേശിക്കുന്നതില്‍ പരാജപ്പെട്ടതിനാല്‍, യു എസും റഷ്യയും ബാക്കിയുളള ആണവശക്തികളും ആണവായുധങ്ങള്‍ ഉപയോഗിക്കാനുളള ഒരു ഭാവി തുറന്നുവെക്കുകയാണ്.
9/11 സംഭവത്തിന്‍റെ മുഖ്യപാഠം ഇതാണ്. ഏതു സ്വതന്ത്ര സമൂഹത്തിലും, വളരെക്കുറച്ച് ആളുകള്‍ക്ക് തങ്ങളുടെ സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്ത് വലിയ നാശനഷ്ടങ്ങള്‍ വരുത്താന്‍ പറ്റുമെന്നതാണാ പാഠം.
രാജ്യത്തിന്‍റെ ആണവ ശേഖരം വര്‍ധിപ്പിക്കാനായി നിക്ഷേ പിക്കുന്ന ഒരോ ഡോളറും സ്കൂളുകള്‍, ആശുപത്രികള്‍, മറ്റ് സാമൂഹിക സേവന മേഖലകള്‍ എന്നിവയില്‍ നിന്നുളള വിഭവ ങ്ങളുടെ വഴിതിരിച്ചുവിടലാണ്.