An IIPM Initiative
Thursday, മെയ് 5, 2016
 

മുണ്ടൂര്‍ : യെദിയൂരപ്പ മോഡല്‍ സി പി എമ്മിലും

സെപ്റ്റംബര് 25, 2012 10:10

കര്‍ണാടക ബി ജെ പിയില്‍ യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയതിന് ശേഷം അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് സമവായം സൃഷ്ടിച്ച അതേ മാതൃകയാണ് സി പി എം മുണ്ടൂരിലെ വിമതരുടെ കാര്യത്തിലും കൈക്കൊണ്ടിരിക്കുന്നത്. ഒരു ഏരിയാ കമ്മിറ്റിയില്‍ പോലും അച്ചടക്കം നിലനിര്‍ത്താനും പാര്‍ട്ടി തീരുമാനം നടപ്പിലാക്കാനും കഴിയാത്ത വിധത്തില്‍ പാര്‍ട്ടി സംവിധാനം ദുര്‍ബലമായി എന്നതിന്‍റെ വ്യക്തമായ സൂചനകളാണ് മുണ്ടൂര്‍ നല്‍കുന്നത്.

ഗുരുദേവ നിന്ദ: കോണ്‍ഗ്രസിന് തലവേദനയാവുന്നു

സെപ്റ്റംബര് 24, 2012 13:12

ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ചുകൊണ്ട് എറണാകുളം ഡി സി സി പ്രസിഡണ്ട് നടത്തി എന്ന് പറയപ്പെടുന്ന പരാമര്‍ശങ്ങളുടെ പേരില്‍ എസ് എന്‍ ഡി പി ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്ത്. ഡി സി സി പ്രസിഡണ്ട് പി ജെ പൌലോസിനെ ഒഴിവാക്കുന്നതുവരെ പ്രക്ഷോഭം നടത്തുമെന്നാണ് എസ് എന്‍ ഡി പിയുടെ ജില്ലാ നേതാക്കള്‍ വ്യക്തമാക്കുന്നത്.

മുലായം പിന്തുണയ്ക്കും; സര്‍ക്കാരിന് ഭീഷണിയില്ല

സെപ്റ്റംബര് 21, 2012 14:57

മൂന്നാം മുന്നണിയെക്കുറിച്ചുള്ള സൂചന നല്‍കിക്കൊണ്ടും കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും പ്രതിപക്ഷ നിരകളില്‍ പ്രതീക്ഷയുണര്‍ത്തി മണിക്കൂറുകള്‍ക്കകം യു.പി.എ സര്‍ക്കാരിനെ തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് വ്യക്തമാക്കി.മൂന്നാം മുന്നണിയെക്കുറിച്ച് ഇടതുമുന്നണിയില്‍ ഉയര്‍ന്ന മോഹങ്ങള്‍ തല്ലിക്കെടുത്തുന്നതുകൂടിയായിരുന്നു മുലായത്തിന്‍റെ പത്രസമ്മേളനം.

സി ബി ഐ അന്വേഷണം: നിലപാട് ന്യായീകരിക്കാന്‍ സി പി എം പാടുപെടുന്നു

സെപ്റ്റംബര് 10, 2012 10:12

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത് സി പി എം നേതാക്കളെ കുടുക്കാനാണെന്ന് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍ ന്യായീകരിക്കാന്‍ സി പി എം പാടുപെടുന്നു. പാര്‍ട്ടിയെ കുടുക്കാനുള്ള ഇത്തരം അന്വേഷണം ആവശ്യമില്ല. നേരത്തെ, ടി പി വധത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ അതേ നാവുകൊണ്ടാണ് സി ബി ഐ അന്വേഷണം വേണ്ട എന്ന് പ്രകാശ് കാരാട്ട് പറഞ്ഞത് എന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ കൌതുകമുണര്‍ത്തി.

ഹരിത രാഷ്ട്രീയക്കാര്‍ കാലുമാറുന്നു

സെപ്റ്റംബര് 6, 2012 12:40

എമേര്‍ജിംഗ് കേരള ഭൂമി വിവാദത്തില്‍ തുടക്കത്തില്‍ ശക്തമായി രംഗത്തുവന്ന യു ഡി എഫിലെ "ഹരിത രാഷ്ട്രീയക്കാര്‍" നിലപാട് മയപ്പെടുത്തുന്നു. എമര്‍ജിംഗ് കേരളയുടെ വിജയത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഗ്രീന്‍തോട്സ് കേരള എന്ന ബ്ലോഗിലാണ് നിലപാടിലെ ഈ മലക്കം മറിച്ചില്‍ വെളിപ്പെട്ടുവന്നത്.

കുഞ്ഞാലിക്കുട്ടിയില്‍ നിന്നും കടിഞ്ഞാണേറ്റെടുത്ത് ഉമ്മന്‍ ചാണ്ടി

സെപ്റ്റംബര് 6, 2012 12:03

എമര്‍ജിംഗ് കേരള ഇന്‍വസ്‌റ്റേഴ്‌സ് മീറ്റിനെതിരേ മുന്നണിക്കുള്ളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്ക് രാവുപകലാക്കേണ്ടിവന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മേല്‍ക്കൈ ഒഴിവാക്കിക്കൊണ്ട് മുഖ്യമന്ത്രി തന്നെ നേരിട്ട് കാര്യങ്ങളുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ മുന്നണിയില്‍ ഇതുമായി ഉയര്‍ന്ന വിവാദങ്ങള്‍ക്ക് താല്‍ക്കാലിക ശമനമാകും.

എമേര്‍ജിംഗ് കേരള: മാധ്യമ പ്രീണനത്തിന്‍റെ പരസ്യവഴികള്‍

സെപ്റ്റംബര് 4, 2012 15:26

ജിമ്മിനു പറ്റിയത്‌ എമേര്‍ജിംഗ് കേരളക്ക്‌ പറ്റരുതെന്ന്‌ നടത്തിപ്പുകാര്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി വിവാദങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കുക എന്നതായിരുന്നു തന്ത്രം. മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ ഒരു മാര്‍ഗ്ഗവും കണ്ടെത്തി. വാരിക്കോരി പരസ്യം കൊടുക്കുക. പ്രാദേശിക -ദേശീയ അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ക്കടക്കം കോടികളുടെ പരസ്യമാണ്‌ എമേര്‍ജിംഗ്‌ കേരള ഒഴുക്കിയത്‌.

നെല്ലിയാമ്പതി: യു ഡി എഫിലെ 'ഗ്രീന്‍ എം എല്‍ എ'മാരുടെ റിപ്പോര്‍ട്ട് പൂര്‍ണരൂപം

ആഗസ്റ്റ് 21, 2012 14:16

നെല്ലിയാമ്പതി സന്ദര്‍ശിച്ച വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന് എന്നിവരടങ്ങിയ യു ഡി എഫിലെ യുവ എം എല്‍ എ മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കുറച്ചൊക്കെ മോഷ്ടിക്കാം: യു പി മന്ത്രി

ആഗസ്റ്റ് 10, 2012 14:18

നന്നായി ജോലിയെടുത്താല്‍ കുറച്ചൊക്കെ പൊതുമുതല്‍ കട്ടെടുക്കുന്നതില്‍ തെറ്റില്ലെന്ന് ഉത്തര്‍ പ്രദേശിലെ പി ഡബ്ലയു ഡി മന്ത്രിയും മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ അമ്മാവനുമായ ശിവ്പാല്‍ സിങ് യാദവ് ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞു. പക്ഷേ, കൊള്ളക്കാരെപ്പോലെ കട്ടുമുടിക്കരുത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെല്ലിയാമ്പതിയിലേക്ക് "സന്ദര്‍ശക"പ്രവാഹം

ആഗസ്റ്റ് 9, 2012 11:21

നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റ് വിവാദം കത്തിപ്പടരുമ്പോള്‍ ഈ വനമേഖലയിലേക്ക് രാഷ്ട്രീയ സംഘങ്ങളുടെ പ്രവാഹം. കുടിയേറ്റക്കര്‍ഷകരെ എന്തുവിലകൊടുത്തും രക്ഷിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം വ്യക്തമാക്കുകയും ഇതിനെതിരെ യു ഡി എഫില്‍ എം എല്‍ എ മാരുടെ കുറുമുന്നണി രൂപീകരിക്കുകയും ചെയ്തതോടെയാണ് നെല്ലിയാമ്പതിയിലേക്ക് സന്ദര്‍ശകരുടെ തിരക്ക് കൂടിയത്.

യു പി എ സര്‍ക്കാര്‍ ജാരസന്തതിയെന്ന് അദ്വാനി

ആഗസ്റ്റ് 8, 2012 15:01

രണ്ടാം യു.പി.എ സര്‍ക്കാര്‍ ജാരസന്തതിയാണെന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ പരാമര്‍ശം ലോക്‌സഭയില്‍ വന്‍ ബഹളത്തിന് കാരണമായി. രണ്ടാം യു.പി.എ സര്‍ക്കാര്‍ ‘ജാരസന്തതി’യാണെന്നായിരുന്നു അദ്വാനിയുടെ പ്രസ്താവന. യു പി എ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് താന്‍ 2008ലെ വിശ്വാസ പ്രമേയ വോട്ടെടുപ്പിനെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്നും 2009ലെ തെരഞ്ഞെടുപ്പല്ലെന്നും അദ്വാനി വിശദീകരിച്ചു.

കുരുക്ക് മുറുകുന്നു; ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി സി പി എം

ജൂലായ് 31, 2012 11:35

ഷുക്കൂര്‍ വധക്കേസില്‍ സി പി എം നേതാക്കളായ പി ജയരാജനും എം എല്‍ എ ടി വി രാജേഷും പ്രതികളാകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ തങ്ങളുടെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയുമായി ഇരുവരും രംഗത്തെത്തി. പൊലീസ് ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞുവെന്ന് സി പി എമ്മിന് ബോധ്യപ്പെട്ടുവെന്നും ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനി രാഷ്ട്രീയ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുമെന്നുമുള്ള അവസ്ഥയിലാണ് പാര്‍ട്ടിയിപ്പോള്‍ .

''ചര്‍ച്ചകള്‍ കൊണ്ട് പ്രയോജനമില്ല, സായുധപോരാട്ടം തുടരും''

ജൂലായ് 14, 2012 10:57

വിഘടനവാദികളെക്കൂടി ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുംവരെ കഷ്മീരില്‍ അശാന്തി തുടരുമെന്ന് ആദിത്യരാജ് കൗളിനോട് ഫോണില്‍ സംസാരിക്കവെ ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സെയ്ത് സലാഹുദീന്‍ പറഞ്ഞു. ഇന്‍ഡ്യാ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കുന്നതിന് തലേന്നായിരുന്നു ആ ഫോണ്‍ സംഭാഷണം

കെ ടി ജയകൃഷ്ണന്‍ വധക്കേസ് പ്രതിയുടെ അമ്മ സി പി എമ്മിനെതിരെ

ജൂലായ് 9, 2012 14:49

കെ ടി ജയകൃഷ്ണന്‍ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ കാരായി സജീവനെ കൊല ചെയ്തത് സി പി എം തന്നെയെന്ന് സംശയിക്കുന്നതായി സജീവന്‍റെ അമ്മ കമല ആരോപിച്ചു. തന്‍റെ മകന്‍റേത് ആത്മഹത്യയായിരുന്നില്ലെന്നും ഇതെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മരണമണിയ്ക്കെതിരെ ഹൈക്കോടതി

ജൂണ് 29, 2012 10:38

രാഷ്ട്രീയ പ്രതിയോഗികളെ നമ്പറിട്ട് തട്ടിക്കളഞ്ഞുവെന്ന വെളിപ്പെടുത്തല്‍ നടത്തുകയും ഇനിയും ഇത്തരത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്താന്‍ പാര്‍ട്ടിക്ക് മടിയില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്ത ഇടുക്കിയിലെ സി പി എം മുന്‍ സെക്രട്ടറി എം എം മണിക്ക് ഹൈക്കോടതി മണി കെട്ടി.

ലക്കം തീയതി:: ഒക്ടോബര് 28, 2012

ഫോട്ടോകള്
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത